Recent News
Whiteswan TV Official Links

Special Story
Whiteswan Exclusive
National
Videos
International

Sports
Politics

വിജയ് സർക്കാർ പ്രഖ്യാപിച്ച സൗജന്യ കാർ നിരസിച്ച് ഡിഎംകെ; 59 MLA മാർ സ്വീകരിക്കില്ല
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ് എംഎൽഎമാർക്ക് പ്രഖ്യാപിച്ച സൗജന്യ കാർ നിരസിച്ച് ഡിഎംകെ. പാർട്ടിയുടെ 59 എംഎൽഎമാരും സർക്കാർ വാഗ്ദാനം ചെയ്ത കാർ സ്വീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ അറിയിച്ചു. സംസ്ഥാനം സാമ്പത്തിക ബാധ്യതയിലാണെന്ന് സർക്കാർ തന്നെ പറയുന്ന സാഹചര്യത്തിൽ അനാവശ്യ ചെലവുകൾ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എംഎൽഎമാരുടെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങൾ പരിശോധിച്ച് സാമ്പത്തികമായി അർഹരായവർക്ക് മാത്രം ആനുകൂല്യം നൽകണമെന്നും ഉദയനിധി സ്റ്റാലിൻ അഭിപ്രായപ്പെട്ടു. എല്ലാ എംഎൽഎമാർക്കും സൗജന്യമായി കാർ നൽകാനുള്ള വിജയ് സർക്കാരിന്റെ തീരുമാനത്തെയാണ് […]
Read more 
പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർത്ഥിയുമായി രാഹുൽ ഗാന്ധി പൊലീസ് സ്റ്റേഷന് മുന്നിൽ
ന്യൂഡല്ഹി: ജന്തര് മന്തറിലെ പെല്ലറ്റ് ആക്രമണത്തില് പരിക്കേറ്റ വിദ്യാര്ഥിക്കൊപ്പമുള്ള രാഹുല് ഗാന്ധിയുടെ പൊലീസ് സ്റ്റേഷന് മുന്നിലെ പ്രതിഷേധം ഒരു മണിക്കൂര് പിന്നിട്ടു. പ്രിയങ്ക ഗാന്ധിയും ജയ്റാം രമേശുമടക്കമുള്ള കോണ്ഗ്രസ് നേതാക്കളും സ്റ്റേഷനിലെത്തി. പ്രവര്ത്തകരും സമരത്തിന് പിന്തുണയുമാായി എത്തുന്നുണ്ട്. സാഹില് ലോച്ചവ് എന്ന വിദ്യാര്ഥിയെകൂട്ടിയാണ് രാഹുൽ എത്തിയത്. പെല്ലറ്റ് ഗൺ പ്രയോഗത്തെ തുടർന്ന് പരിക്കേറ്റ സാഹില്, റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നു. ഇദ്ദേഹത്തിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു. ആക്രമണത്തില് കേസ് എടുക്കണമെന്നാവശ്യപ്പെട്ട് പാര്ലമെന്റ് സ്ട്രീറ്റ് […]
Read more 
ഗണേഷ് കുമാർ വ്യക്തിശുദ്ധി ഇല്ലാത്ത ‘പരനാറി’, ഷംസീറിന് ലീഗ് മനസ്: വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാറിനും ഇടതുപക്ഷ സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്.എൻ. ട്രസ്റ്റ് വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗണേഷ് കുമാറിന് വ്യക്തിശുദ്ധിയില്ലെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ചതിച്ചതിന്റെ പേരിലാണ് അദ്ദേഹത്തിന് മന്ത്രിസ്ഥാനം ലഭിച്ചതെന്നും വെള്ളാപ്പള്ളി ആരോപിച്ചു. സാമ്പത്തിക കാര്യങ്ങളിലും സ്ത്രീവിഷയങ്ങളിലും ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചു. ഇടതുപക്ഷ സർക്കാരിന്റെ ഭരണപരാജയത്തിനും വെള്ളാപ്പള്ളി വിമർശനം ഉന്നയിച്ചു. അധികാരമോഹികളായ നേതാക്കളും ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളുമാണ് […]
Read more 
എന്താണ് മിസ നാടകം? എന്തുകൊണ്ട് ഇത്ര വിവാദമാകുന്നു? അറിയണം ഭരണകൂട ഭീകരതയുടെ രക്തസാക്ഷിയായ സ്നേഹലതയെ
തൃശ്ശൂരിൽ നടന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച ‘മിസ’ നാടകത്തിൻ്റെ പേരിലാണല്ലോ ഇപ്പോൾ വിവാദങ്ങൾ കൊഴുക്കുന്നത്. നാടകത്തിന്റെ ഒരു ഭാഗം മാത്രം മുറിച്ചെടുത്ത് പ്രചരിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ആരോപിച്ച് തിയേറ്റർ ആർട്ടിസ്റ്റായ ചിന്നൂസ് ചിലങ്ക രംഗത്തെത്തുകയും ചെയ്തിരുന്നു. നാടകത്തിൽ ചിന്നൂസ് ചിലങ്ക അഭിനയിച്ച ഭാഗങ്ങൾ എഡിറ്റ് ചെയ്ത് അശ്ലീലച്ചുവയോടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം വാർത്തയാകുന്നത്. പ്രചരിക്കുന്ന ഭാഗങ്ങൾ മാത്രം കണ്ടാൽ അങ്ങനെ തോന്നുകയും ചെയ്യും എന്നതാണ് പ്രശ്നം. ഭരണകൂടഭീകരതയെ കുറിച്ചാണ് ‘മിസ’ പറയുന്നതെന്ന് ചിന്നൂസ് ചിലങ്ക വ്യക്തമാക്കുന്നു. […]
Read more 
വന്ദേമാതര വിവാദത്തിൽ കോൺഗ്രസിന് നിയമോപദേശം; സ്വകാര്യ ചടങ്ങുകൾക്ക് നിയമം ബാധകമല്ല
ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ കോൺഗ്രസിന് നിയമോപദേശം. സ്വകാര്യ ചടങ്ങുകളിൽ വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് നിയമപരമായ വിലക്കുകളില്ലെന്നും, ആലാപനം തടയുന്നതുമായി ബന്ധപ്പെട്ട നടപടി സർക്കാർ പരിപാടികളിൽ മാത്രമേ ബാധകമാകൂവെന്നുമാണ് മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ അഭിഷേക് മനു സിംഗ്വി നൽകിയ നിയമോപദേശത്തിൽ വ്യക്തമാക്കുന്നതെന്നാണ് റിപ്പോർട്ട്. സോണിയ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ ബിജെപി പരാതി നൽകിയ സാഹചര്യത്തിലാണ് പാർട്ടി നിയമോപദേശം തേടിയത്. കോൺഗ്രസ് ആസ്ഥാനത്തും ഗോവയിലും […]
Read more 
ഒടുവില് മുഖ്യമന്ത്രി വഴങ്ങി; മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രൻ
തിരുവനന്തപുരം: വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറിയെ നിയമിച്ചു. സർക്കാർ അധികാരത്തിലെത്തി മൂന്ന് മാസത്തിന് ശേഷമാണ് മന്ത്രിക്ക് പ്രൈവറ്റ് സെക്രട്ടറിയെ ലഭിക്കുന്നത്. മന്ത്രി നേരത്തെ നിർദ്ദേശിച്ച ശരത് ചന്ദ്രനെ തന്നെയാണ് പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കുന്നത്. ശരത് ചന്ദ്രന്റെ നിയമനവുമായി ബന്ധപ്പെട്ട ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പുവെച്ചതായാണ് വിവരം. ഉത്തരവ് ഉടൻ പുറത്തിറങ്ങും. സെക്രട്ടേറിയറ്റിൽ സ്പെഷ്യൽ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ശരത് ചന്ദ്രൻ. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ തന്നെ ശരത് ചന്ദ്രനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കണമെന്ന ആവശ്യം മന്ത്രി […]
Read more 
Social share
Recent News


ഓണത്തിന് രുചിയൂറും പൈനാപ്പിൾ–ചൗവ്വരി പായസം തയ്യാറാക്കാം ഈസിയായി
ഓണത്തിന് വത്യസ്തമായി തയ്യാറാക്കാവുന്നതാണ് പൈനാപ്പിൾ– ചൗവ്വരി പായസം. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ഉണ്ടാക്കിയെടുക്കാവുന്ന ഈ പായസം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ചേരുവകൾ 1 പൈനാപ്പിൾ – 2 കപ്പ്, ചെറുതായി അരിഞ്ഞത് തയ്യാറാക്കുന്ന വിധം ചുവട് കട്ടിയുള്ള പാത്രത്തിൽ രണ്ട് സ്പൂൺ നെയ്യൊഴിക്കുക. അതിലേക്ക് പൈനാപ്പിൾ കഷ്ണങ്ങൾ ഇടുക. ഇത് നന്നായി ഇളക്കിയതിന് ശേഷം ശർക്കര ഉരുക്കി അരിച്ചെടുത്ത് ഇതിലേക്ക് ചേർക്കാം. അതുകഴിഞ്ഞ് വെള്ളത്തിൽ കുതിർത്ത് വെച്ച ചൗവ്വരി ഇതിലേക്ക് ചേർക്കാം. ശേഷം രണ്ടാം […]
Read more 
കൂടത്തായി കേസ് പ്രമേയമായ ‘അണലി’ വെബ് സീരിസിന് വിലക്ക്
കൊച്ചി: കൂടത്തായി കൂട്ടക്കൊലപാതക കേസ് പ്രമേയമാക്കിയ ‘അണലി’ വെബ് സീരിസിന്റെ പ്രദർശനം വിലക്കി കോടതി. കേസിലെ പ്രതിയായ ജോളി ജോസഫ് നൽകിയ ഹർജിയിലാണ് എറണാകുളം മുൻസിഫ് കോടതിയുടെ ഉത്തരവ്. വെബ് സീരിസിലെ പ്രധാന സ്ത്രീ കഥാപാത്രത്തിന് തന്നുമായി ഏറെ സാമ്യമുണ്ടെന്നും ഇത് വ്യക്തിപരമായി ബുദ്ധിമുട്ടുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ജോളി ജോസഫ് കോടതിയെ സമീപിച്ചത്. ഹർജിക്കാരിയെ തിരിച്ചറിയാൻ കഴിയുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ റിലീസ് ചെയ്യുന്നതും പ്രസിദ്ധീകരിക്കുന്നതും ഒടിടി പ്ലാറ്റ്ഫോമുകളിൽ സ്ട്രീം ചെയ്യുന്നതും കോടതി വിലക്കി. ഇതോടെ റിലീസിന് തയ്യാറായിരുന്ന വെബ് […]
Read more 
ത്രില്ലർ പോരിൽ ചൈനീസ് സഖ്യത്തെ മറികടന്നു; മെഡലുറപ്പിച്ച് ട്രീസ-ഗായത്രി സഖ്യം
ന്യൂഡൽഹി: ലോക ബാഡ്മിന്റൺ ചാംപ്യൻഷിപ്പിൽ ദീർഘ കാലമായി ഇന്ത്യ കാത്തിരിക്കുന്ന ഒരു മെഡൽ നേട്ടം ഒടുവിൽ സാധ്യമാകുന്നു. ലോക ബാഡ്മിന്റൺ പോരാട്ടത്തിന്റെ വനിതാ ഡബിൾസിൽ 15 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യ മെഡൽ നേടുമെന്നു ഉറപ്പായി. ഇന്ത്യയുടെ ഗായത്രി ഗോപീചന്ദും മലയാളി താരം ട്രീസ ജോളിയും ചേർന്ന സഖ്യം സെമിയിലേക്ക് മുന്നേറിയതോടെയാണ് ഇന്ത്യ മെഡലുറപ്പിച്ചത്. നിലവിൽ വെങ്കല സാധ്യതയാണുള്ളത്. സെമിയും ഫൈനലും ജയിച്ച് അത് സുവർണ നേട്ടമാകുമെന്നു പ്രതീക്ഷിക്കാം. ക്വാർട്ടറിൽ ത്രില്ലർ പോരാട്ടത്തിലാണ് ഇന്ത്യൻ സഖ്യത്തിന്റെ മുന്നേറ്റം. ചൈനയുടെ […]
Read more 
വിജയ് സർക്കാർ പ്രഖ്യാപിച്ച സൗജന്യ കാർ നിരസിച്ച് ഡിഎംകെ; 59 MLA മാർ സ്വീകരിക്കില്ല
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ് എംഎൽഎമാർക്ക് പ്രഖ്യാപിച്ച സൗജന്യ കാർ നിരസിച്ച് ഡിഎംകെ. പാർട്ടിയുടെ 59 എംഎൽഎമാരും സർക്കാർ വാഗ്ദാനം ചെയ്ത കാർ സ്വീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ അറിയിച്ചു. സംസ്ഥാനം സാമ്പത്തിക ബാധ്യതയിലാണെന്ന് സർക്കാർ തന്നെ പറയുന്ന സാഹചര്യത്തിൽ അനാവശ്യ ചെലവുകൾ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എംഎൽഎമാരുടെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങൾ പരിശോധിച്ച് സാമ്പത്തികമായി അർഹരായവർക്ക് മാത്രം ആനുകൂല്യം നൽകണമെന്നും ഉദയനിധി സ്റ്റാലിൻ അഭിപ്രായപ്പെട്ടു. എല്ലാ എംഎൽഎമാർക്കും സൗജന്യമായി കാർ നൽകാനുള്ള വിജയ് സർക്കാരിന്റെ തീരുമാനത്തെയാണ് […]
Read more 
പൊലീസ് ഇൻസ്പെക്ടർമാരുടെ സ്ഥലംമാറ്റം; രണ്ടാമത്തെ പട്ടിക ഇറങ്ങി
തിരുവനന്തപുരം: കേരള പോലീസ് സേനയിലെ സർക്കിൾ ഇൻസ്പെക്ടർ തലത്തിലുള്ള വൻതോതിലുള്ള സ്ഥലംമാറ്റത്തിന്റെ രണ്ടാം പട്ടിക പോലീസ് ആസ്ഥാനത്തുനിന്നും ഔദ്യോഗികമായി പുറത്തിറങ്ങി. ആദ്യഘട്ടത്തിൽ എസ്.എച്ച്.ഒമാരുടെ പട്ടിക പുറത്തുവന്നതിന് പിന്നാലെ ബാക്കിയുള്ള ഇരുനൂറോളം ഇൻസ്പെക്ടർമാർക്കാണ് ഇപ്പോൾ പുതിയ പോസ്റ്റിംഗ് നൽകിയിരിക്കുന്നത്. പൂർണ്ണ സ്ഥലംമാറ്റ പട്ടിക
Read more 
പഞ്ചസാര വില പിടിച്ചുനിർത്താൻ കേന്ദ്രനീക്കം; 10 ലക്ഷം ടൺ ഇറക്കുമതിക്ക് അനുമതി
ന്യൂഡൽഹി: ഒരു പതിറ്റാണ്ടിനിടെ ആദ്യമായി രാജ്യത്തേക്ക് 10 ലക്ഷം ടൺ അസംസ്കൃത പഞ്ചസാര ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. പഞ്ചസാര വില ഉയരുന്നത് നിയന്ത്രിക്കുന്നതിനും വരാനിരിക്കുന്ന ഉത്സവകാലത്തെ ആവശ്യകത നിറവേറ്റുന്നതിനുമുള്ള മുൻകരുതൽ നടപടിയാണിതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പഞ്ചസാര ഉത്പാദനം 296 ലക്ഷം ടണ്ണായി കുറഞ്ഞതും പ്രാരംഭ സ്റ്റോക്കിൽ 20 ശതമാനം വരെ ഇടിവുണ്ടാകുമെന്ന ആശങ്കയുമാണ് ഇറക്കുമതി തീരുമാനത്തിന് പിന്നിൽ. പൂഴ്ത്തിവെപ്പും അനാവശ്യ ഊഹക്കച്ചവടവും തടയുന്നതും ലക്ഷ്യമാണ്. പ്രതിമാസം 10 ടണ്ണിലധികം പഞ്ചസാര ഉപയോഗിക്കുന്ന […]
Read more [mailpoet_form id="X"]

































